രാജ്യത്ത്​ മൂന്ന്​ പേർക്ക്​ കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത്​ മൂന്ന്​ പേർക്ക്​ കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തെലങ്കാനയിലെ ഹൈദരാബാദിലാണ്​ രോഗബാധ. ഏഴ്​ വയസുള്ള കുട്ടിക്കും രോഗം സ്ഥിരീകരിച്ചു. ഹൈദരാബാദിലെത്തിയ കെനിയ, സെമാലിയ പൗരൻമാർക്കും കൊൽക്കത്തയിൽ പോയി മടങ്ങിയ കുട്ടിക്കുമാണ്​ രോഗം സ്ഥിരീകരിച്ചതെന്ന്​ സർക്കാർ അറിയിച്ചു.

നേര​െത ഒമിക്രോൺ വേരിയന്‍റ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ ഹൈദരാബാദ്​ വിമാനത്താവളത്തിലെ പരിശോധന കർശനമാക്കിയിരുന്നു. 11 റിസ്​ക്​ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക്​ ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കുകയും ചെയ്​തിരുന്നു.

ഡൽഹിയിലും രാജസ്​ഥാനിലും പുതിയ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചിരുന്നു. രാജസ്​ഥാനിൽ പുതുതായി നാല​ുപേർക്കാണ്​ ഒമിക്രോൺ സ്​ഥിരീകരിച്ചത്​. ഇവരുടെ ആരോഗ്യനില തൃപ്​തികരമാണെന്നും സംസ്​ഥാനത്തെ മറ്റു ഒമിക്രോൺ ബാധിതരുടെ പരിശോധന ഫലം നെഗറ്റീവായെന്നും രാജസ്​ഥാൻ ആരോഗ്യമന്ത്രി പ്രസാദി ലാൽ മീണ അറിയിച്ചു.

ഡൽഹിയിലും പുതുതായി നാല്​ ​ഒമിക്രോൺ കേസുകൾ സ്​ഥിരീകരിച്ചു. ഇതോടെ ഡൽഹിയിലെ ഒമിക്രോൺ ബാധിതരുടെ എണ്ണം ആറ്​ ആയതായി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ അറിയിച്ചു. മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ പേർക്ക്​ ഒമിക്രോൺ സ്​ഥിരീകരിച്ചത്​. 20 ആണ്​ ഇവിടെ രോഗബാധിതരുടെ എണ്ണം. രാജസ്​ഥാൻ കർണാടക​, ഗുജറാത്ത്​, കേരള, ആന്ധ്രപ്രദേശ്​, ഡൽഹി, ഛണ്ഡീഗഡ്​ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗം സ്ഥിരീകരിച്ചിരുന്നു.

Tags:    
News Summary - 3 Omicron cases detected in Hyderabad, 7-year-old among infected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.