representative image

പാക് പരിശീലനം നേടിയ മൂന്ന് ഭീകരരെ സേന വധിച്ചു

രജൗറി: പാകിസ്താൻ പരിശീലനം നേടിയ സായുധരായ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ നൗഷാര സെക്ടറിലെ നിയന്ത്രണ രേഖയിലാണ് സംഭവം. 

നുഴഞ്ഞുകയറ്റം തടയുന്നതിന് മെയ് 28ന് ആരംഭിച്ച പരിശോധനയുടെ ഭാഗമായാണ് സൈന്യം നിയന്ത്രണ രേഖയിൽ തിരച്ചിൽ നടത്തിയത്. തിരച്ചിൽ പുരോഗമിക്കുന്നതായി സേന അറിയിച്ചു. 

സ്ഫോടക വസ്തുക്കൾ വാഹനത്തിൽ നിറച്ച് സ്ഫോടനം നടത്താനുള്ള ശ്രമം കഴിഞ്ഞ ദിവസം സൈന്യം തകർത്തിരുന്നു. 

Tags:    
News Summary - 3 Pak trained terrorists killed along LoC -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.