മുംബൈയിൽ മൂന്ന് ശതമാനം വിവാഹമോചനങ്ങൾ നടക്കുന്നത് ഗതാഗതകുരുക്ക് കാരണമാണെന്ന് അമൃത ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്ട്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ്. മുംബൈയിലെ ഗതാഗതക്കുരുക്ക് കാരണം ജനങ്ങൾക്ക് കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാന്‍ കഴിയുന്നില്ലെന്നും ഇത് കാരണം മുംബൈയിൽ മുന്ന് ശതമാനം വിവാഹമോചനങ്ങൾ നടക്കുന്നതായും അവർ അഭിപ്രായപ്പെട്ടു.

റോഡിൽ നിറയെ കുഴികളും ഗതാഗതക്കുരുക്കും ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങളാണ്. ഒരു സാധാരണ പൗരയെന്ന നിലയിലാണ് വിഷയത്തോട് പ്രതികരിക്കുന്നതെന്നും അമൃത പറഞ്ഞു.

സംസ്ഥാനത്ത് മൂന്ന് ശതമാനം വിവാഹമോചനങ്ങൾ നടക്കുന്നത് ഗതാഗത തടസം മൂലമാണെന്ന് മുൻമുഖ്യമന്ത്രിയുടെ ഭാര്യ പറയുന്നു. വിവാഹമോചനങ്ങൾ ഉണ്ടാകുന്നതിന് ഇതുവരെ പല കാരണങ്ങളും പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ ഇത്തരത്തിലൊരു കാരണം ആദ്യമായി കേൾക്കുകയാണെന്ന് മുംബൈ മേയറായ കിഷോരി പെഡ്‌നേക്കർ പരിഹസിച്ചു. 

Tags:    
News Summary - 3 percent of divorces in Mumbai due to traffic, says Amruta Fadnavis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.