ജമ്മു: ജമ്മുകശ്മീരിലെ ഷോപിയാനിൽ മൂന്ന് സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. തീവ്രവാദികൾ നാലു പൊലീസ് ഉദ്യോഗസ്ഥരുെട വീടുകളിലേക്ക് ഇടിച്ചുകയറി അവരെ വലിച്ചുകൊണ്ടുപോവുകയായിരുന്നു. ഒരു ഉദ്യോഗസ്ഥെന നാട്ടുകാർ രക്ഷിച്ചു.
ഷോപിയാനിെല കപ്രാൻ ഗ്രാമത്തിനു സമീപത്തു നിന്ന് വെടിയുണ്ടകളേറ്റ നിലയിൽ മൂന്നു െപാലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ട്. തീവ്രവാദികൾ പൊലീസ് ഉദ്യോഗസ്ഥരോട് രാജിവെക്കണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി റിപോർട്ടുണ്ട്.
കഴിഞ്ഞ ദിവസം ഹിസ്ബുൽ മുജാഹിദിെൻറ പ്രവർത്തകർ പൊലീസുകാരെ ഭീഷണിെപ്പടുത്തിയിരുന്നു. ഒന്നുകിൽ രാജിവെക്കുക അല്ലെങ്കിൽ മരിക്കാൻ തയാറാകുക എന്നതായിരുന്നു ഭീഷണി. കശ്മീരി ഭാഷയിലുള്ള വിഡിയോ വഴിയാണ് ഭീഷണിയുണ്ടായിരുന്നത്.
ദക്ഷിണ കശ്മീരിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും എട്ടു കുടംബാംഗങ്ങളെയും തീവ്രവാദികൾ തട്ടിക്കൊണ്ടുപോയസംഭവം നടന്ന് ആഴ്ചകൾക്കുള്ളിലാണ് വീണ്ടും തട്ടിക്കൊണ്ടുപോകൽ. നേരത്തെ, പൊലീസുകാരെയും കുടുംബാംഗങ്ങളെയും രക്ഷിക്കാൻ 12 ഒാളം തീവ്രവാദികളുടെ കുടുംബാംഗങ്ങളെ പൊലീസിന് വിട്ടയക്കേണ്ടി വന്നിരുന്നു.
സംഭവത്തിൽ പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി കേന്ദ്ര സർക്കാറിനെ വിമർശിച്ചു. കേന്ദ്ര സർക്കാറിെൻറ കൈയ്യൂക്ക് നയം നടപ്പിലാകില്ലെന്നും സംസ്ഥാനത്ത് സമാധാനം പാലിക്കാൻ ചർച്ചകളാണ് ആവശ്യമെന്നും മുഫ്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.