അസമിൽ കുഴിബോംബാ​ക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു

ഡിഗ്‌ബോയ്​: അസമിൽ  സൈനിക വാഹനത്തിന് നേരെയുണ്ടായ കുഴി ബോംബാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. നാലുപേർക്ക്​ പരിക്കേറ്റു.
തീന്‍സൂകിയ ജില്ലയിലെ ഡിഗ്‌ബോയിൽ പേങ്കരി ഏരിയയിലാണ്​ ആക്രമണമുണ്ടായത്​. ശനിയാഴ്​ച പുലര്‍ച്ചെ 5.30 ഓടെയായിരുന്നു ആക്രമണം. സൈനിക വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ റോഡില്‍ സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

സ്‌ഫോടനത്തിനു ശേഷം വാഹന വ്യൂഹത്തിനു  നേരെ തീവ്രവാദികള്‍  വെടിയുതിര്‍ത്തു. സുരക്ഷാ സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക്​ മാറ്റി.

ബുധനാഴ്ച പേങ്കേരിയിലെ തേയില തോട്ടത്തില്‍ വാനിന് നേരെ  തീവ്രവാദികള്‍  നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

Tags:    
News Summary - 3 Soldiers Killed, After Blast Hits Army Vehicle In Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.