അവന്തിപ്പോറ: ജമ്മു കശ്മീരിലെ അവന്തിപ്പോറയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചു. ഭീകരസംഘടനയായ ലശ്കറെ ത്വയ്യിബ കമാണ്ടർ മുഖ്താർ ഭട്ടും ഉൾപ്പെടും.
കൊലപാതകം അടക്കം നിരവധി ഭീകരവാദ കുറ്റകൃത്യങ്ങൾ പങ്കാളിയായ ആളാണ് മുഖ്താർ ഭട്ട്. സി.ആർ.പി.എഫ് എ.എസ്.ഐ, ആർ.പി.എഫ് ജവാന്മാർ അടക്കമുള്ളവരെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതിയാണ്.
എ.കെ 47, എ.കെ 56 റൈഫിളുകളും ഒരു പിസ്റ്റലും സംയുക്തസേന പിടിച്ചെടുത്തിട്ടുണ്ട്. സുരക്ഷാസേനയും പൊലീസും ചേർന്ന് ഭീകരർ നടത്താനിരുന്ന വലിയൊരു ആക്രമണ പദ്ധതിയാണ് തകർത്തതെന്ന് കശ്മീർ എ.ഡി.ജി.പി വ്യക്തമാക്കി.
ഉച്ചക്ക് രണ്ടരയോടെയാണ് അവന്തിപ്പോറയിലെ സെംതാൻ ബിജ്ബഹാരയിൽ ഭീകരുമായുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഒക്ടോബർ 31ന് ജമ്മു കശ്മീരിലെ കുപ് വാര കേരൻ സെക്ടറിലുണ്ടായ ഏറ്റുമുട്ടലിൽ പാകിസ്താൻ ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു. കൂടാതെ, ഒക്ടോബർ ആദ്യം ഷോപ്പിയാൻ ജില്ലയിൽ സേനയും ജമ്മു കശ്മീർ പൊലീസും നടത്തിയ രണ്ട് ഏറ്റുമുട്ടലുകളിൽ നാലു ഭീകരരെ വധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.