ന്യൂഡൽഹി: കോവിഡ് ബാധിച്ച് 70 വിദേശ രാജ്യങ്ങളിലായി 3570 ഇന്ത്യക്കാർ മരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ 3280 പേർ മരിച്ചെന്നും ലീഗ് എം.പി പി.വി. അബ്ദുൽ വഹാബിെൻറ ചോദ്യത്തിനുള്ള മറുപടിയിൽ വിദേശകാര്യ മന്ത്രി ജയശങ്കർ അറിയിച്ചു.
ഗൾഫിൽ കേവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ മരിച്ചത് സൗദി അറേബ്യയിലാണ് (1154). യു.എ.ഇയിൽ 894 ഇന്ത്യക്കാർ മരിച്ചു. കുൈവത്തിൽ 546, ഒമാനിൽ 384, ബഹ്റൈനിൽ 196, ഖത്തറിൽ 106 എന്നിങ്ങനെയാണ് മരണനിരക്ക്. ഗൾഫ് കഴിഞ്ഞാൽ നൈജീരിയയിലാണ് കൂടുതൽ മരണം (36). സുഡാനിൽ 26, മലേഷ്യ 21. 22 രാജ്യങ്ങളിൽനിന്ന് ഓരോ മരണവും അമേരിക്ക അടക്കമുള്ള 13 രാജ്യങ്ങളിൽനിന്ന് രണ്ടു മരണവും വീതം റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങളിലെ കണക്കുകൾ ക്രോഡീകരിച്ച് തയാറാക്കിയതാണ് ഈ കണക്കെന്ന് മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.