മുംബൈ: ലോക്ഡൗൺ ലംഘിക്കുന്നവരെ കൊണ്ട് പൊറുതിമുട്ടി മഹാരാഷ്ട്ര. 17 ദിവസത്തിനിടെ 34,010 കേസുകളാണ് മഹാരാഷ്ട്ര പ ൊലീസ് രജിസ്റ്റർ ചെയ്തത്. പൂനെയിലാണ് ഏറ്റവും കൂടുതൽ (4,317).
മുംബൈയിൽ 1,930, നാഗ്പൂരിൽ 2,299, നാസിക് നഗരത്തിൽ 2,227, സോ ളാപൂരിൽ 2,994, പിംപ്രി ചിഞ്ച്‌വാഡിൽ 2,690, അഹമ്മദ്‌നഗറിൽ 3,215 എന്നിങ്ങനെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ക്വാറന്റീൻ ലംഘിച്ചതിന് 468 പേർക്കെതിരെ കേസെടുത്തു. സംസ്ഥാനത്ത് ലോക്ഡൗൺ നടപ്പാക്കുന്നതിനിടെ 69 പൊലീസ് ഉദ്യോഗസ്ഥർ ആക്രമണം നേരിട്ടു. ഇൗ സംഭവങ്ങളിൽ കുറ്റക്കാരായ 161 പേരെ അറസ്റ്റ് ചെയ്തു. രണ്ട് പൊലീസുകാർക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്.
മദ്യം ഉൾപ്പെടെയുള്ളവ അനധികൃതമായി കടത്തിയതിന് 777 കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തു. ആകെ 2,510 പേരെ അറസ്റ്റ് ചെയ്യുകയും 18,995 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ലോക്ഡൗൺ ലംഘിച്ചതിന് 1.22 കോടി രൂപ പിഴയും ഈടാക്കി. വിസ വ്യവസ്ഥകൾ ലംഘിച്ചതിന് 15 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.