ബംഗളൂരു: ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് ഹിറ്റായ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' സിനിമയിൽ ഫഹദ്ഫാസിൽ അവതരിപ്പിച്ച കള്ളൻ കഥാപാത്രം തൊണ്ടിമുതലായ സ്വർണമാല വിഴുങ്ങിയതും പിന്നീട് അത് പുറത്തെടുക്കാൻ പൊലീസ് നടത്തുന്ന പരിശ്രമങ്ങളും ഒരു ചെറുചിരിേയാടെയാണ് കാണികൾ ആസ്വദിച്ചത്. സമാന സംഭവം കർണാടക^കേരള അതിർത്തി പ്രദേശമായ ദക്ഷിണ കന്നടയിലെ സുള്ള്യയിലും അരങ്ങേറി.
ഇൗ കേസിൽ സ്വർണാഭരണങ്ങൾ വിഴുങ്ങിയ പ്രതി പണിപാളി ഒടുവിൽ ആശുപത്രിയിലെത്തിയതോടെയാണ് സംഭവം ചുരുളഴിഞ്ഞതെന്ന് മാത്രം! മേയ് 29ന് രാത്രി ഷിബു എന്നയാൾ കലശലായ വയറുവേദനയുമായി സുള്ള്യയിലെ ആശുപത്രിയിലെത്തിയതാണ് സംഭവങ്ങളുടെ തുടക്കം.
മോഷണ മുതൽ വിഴുങ്ങിയ കാര്യം രോഗി പുറത്തുപറഞ്ഞില്ല. േഡാക്ടറുടെ നിർദേശപ്രകാരം എക്സ്റേ എടുത്തതോടെ വയറ്റിൽ കുടുങ്ങിക്കിടക്കുന്നത് ആഭരണങ്ങളാണെന്ന് തിരിച്ചറിഞ്ഞു.
ഞായറാഴ്ച രാവിലെ നടത്തിയ ഒാപറേഷനിലൂടെ ചെറുതും വലുതുമായ മോതിരങ്ങളും കമ്മലും അടക്കം 30 സ്വർണാഭരണങ്ങൾ പുറത്തെടുത്തു. എല്ലാം കൂടി 35 ഗ്രാം ഉണ്ടായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു. ഇതോടെ ഇയാളുടെ സഹായി തങ്കച്ചനെയടക്കം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.