ആഗ്ര: യു.പിയിൽ വിവാഹത്തിൽ പങ്കെടുക്കാൻ തോക്കുമായി എത്തിയ അതിഥിയുടെ വെടിയേറ്റ് വധുവിന്റെ അമ്മാവൻ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി ആഗ്രയിലെ ബഡാ ഉഖറ ഗ്രാമത്തിലാണ് സംഭവം. വിവാഹത്തിന് മുമ്പുള്ള ചടങ്ങിനിടെയാണ് അബദ്ധത്തിൽ അതിഥിയുടെ വെടിയേറ്റ് 35 കാരനായ സുഭാഷ് കുമാർ കൊല്ലപ്പെട്ടത്.
സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയ പ്രതി രാജീവ് ശർമ്മ(32)യെ പിന്നീട് അറസ്റ്റ് ചെയ്തതായി സദർ പോലീസ് സ്റ്റേഷൻ ഓഫിസർ അറിയിച്ചു. കൊല്ലപ്പെട്ട സുഭാഷിന്റെ സഹോദരിയുടെ വീട്ടിലായിരുന്നു ചടങ്ങ്. അതിഥിയായെത്തിയ രാജീവ് ശർമ്മ ലൈസൻസുള്ള തോക്കുമായാണ് എത്തിയത്. പ്രതി തോക്കിൽ തിര നിറയ്ക്കാൻ ശ്രമിക്കുന്നതിനിടെ വെടിയുതിരുകയായിരുന്നു.
സുഭാഷിനെ ഉടൻ തന്നെ എസ്എൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും പ്രതി രാജീവ് ശർമ്മ തോക്കുമായി ഓടി രക്ഷപ്പെട്ടിരുന്നു. ചൊവ്വാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിയമനടപടി സ്വീകരിച്ചുവരികയാണെന്ന് സദർ പൊലീസ് സ്റ്റേഷൻ ഓഫിസർ നീരജ് കുമാർ ശർമ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.