മഹാരാഷ്​ട്രയിലെ പൽഗാറിൽ ഭൂചലനം

നാസിക്​: പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ നാസിക്കിൽ നേരിയ ഭൂചലനം. വെള്ളിയാഴ്ച പുലര്‍ച്ചെ 3.15ന്​ പൽഗാമിലാണ്​ റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്​. നാസിക്കിൽ നിന്നും 100 കിലോമീറ്റർ പടിഞ്ഞാറ്​ അഞ്ചു കിലോമീറ്റർ താഴ്​ചയിലാണ്​ നാഷണൽ സെൻറർ ഫോർ സീസ്​മോളജി അറിയിച്ചു.

ഭൂചലനത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്​തിട്ടില്ല. കഴിഞ്ഞ രണ്ടാഴ്​ചകളിലായി മഹാരാഷ്​ട്രയിൽ നിരവധി ചെറുചലനങ്ങൾ ഉണ്ടായിട്ടുണ്ട്​.

സെപ്​തംബർ അഞ്ചിന്​ പുലർച്ചെ ആറുമണിയോടെ നോർത്ത്​ മുംബൈയിൽ നിന്നും 98 കിലോമീറ്റർ മാറി 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. സെപ്​തംബർ നാലിന്​ റിക്​ടർ സ്‌കെയിലില്‍ 2.8 രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. ഇതേ ദിവസം നാസിക്കിൽ നിന്നും 98 കിലോ മീറ്റർ പടിഞ്ഞാറ്​ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവ​െപ്പട്ടിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.