ന്യൂഡൽഹി: രാജ്യത്തിനാകെ വികസന മാതൃകയായി ബി.ജെ.പി ഉയർത്തിക്കാട്ടുന്ന ഗുജറാത്തിൽ അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ എണ്ണം 3.64 ലക്ഷമെന്ന് സർക്കാർ. 2021 ഡിസംബർ വരെയുള്ള കണക്കാണിത്. തൊഴിൽ മന്ത്രി ബ്രിജേഷ് മെർജയാണ് നേരത്തെ ഇക്കാര്യം വ്യക്തമാക്കിയത്.
വഡോദരയിലാണ് കൂടുതൽ അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുള്ളത്, 26,921 പേർ. അഹ്മദാബാദ് (26,628), ആനന്ദ് (22,515), രാജ്കോട്ട് (18,997) ഖേദ (16,163) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.