ന്യൂഡൽഹി: രാജ്യത്തെ വിവിധ കോടതികളിൽ കേന്ദ്ര സർക്കാറിനെതിരെ 369 കോടതിയലക്ഷ്യ കേസുകൾ. ഇക്കഴിഞ്ഞ ജൂൺ 12ലെ കണക്ക് പ്രകാരം സർക്കാറുമായി ബന്ധപ്പെട്ട 1,35,060 കേസുകളാണുള്ളത്. ഇതിനുപുറമെയാണ് 369 കോടതിയലക്ഷ്യ കേസുകൾ തീർപ്പാകാതെ കിടക്കുന്നത്. നിയമ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്.
സർവിസ് പ്രശ്നങ്ങൾ, സ്വകാര്യ സ്ഥാപനങ്ങളുമായുള്ളതും സർക്കാർ വകുപ്പുകൾ തമ്മിലുള്ളതുമായ തർക്കങ്ങൾ തുടങ്ങിയവ സംബന്ധിച്ചാണ് കേസ്. ഉത്തരവുകൾ സമയബന്ധിതമായി നടപ്പാക്കുന്നതിൽ സർക്കാർ വീഴ്ചവരുത്തിയതിനെ തുടർന്നാണ് കോടതിയലക്ഷ്യമായത്. ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ റെയിൽവേയാണ്-241 കേസുകൾ.
ആഭ്യന്തര മന്ത്രാലയത്തിനെതിരെ 68ഉം വിനിമയ മന്ത്രാലയത്തിനെതിരെ 21ഉം കേസുകളുണ്ട്. കോടതികളിലുള്ള മൊത്തം കേസുകളിൽ 46 ശതമാനം സർക്കാറുമായി ബന്ധപ്പെട്ടതാണ്. ഇത്തരം കേസുകൾ പരമാവധി കുറക്കണമെന്നും കോടതികളുടെ ഭാരം ലഘൂകരിക്കണമെന്നും പ്രധാനമന്ത്രി ഇൗയിടെ നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.