അടങ്ങാതെ കോവിഡ്​; പുതുതായി രോഗം സ്​ഥിരീകരിച്ചത്​ 3,82,315 പേർക്ക്​, 3780 മരണം

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ കഴ​ിഞ്ഞദിവസം രോഗം സ്​ഥിരീകരിച്ചത്​ 3,82,315 പേർക്ക്. 3780 മരണവും റിപ്പോർട്ട്​ ചെയ്​തു.

ലോകത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. യു.എസ്​ ആണ്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യം​.

2,26,188 പേർക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ മൂലം ജീവൻ നഷ്​ടമായത്​. ഏറ്റവും ഉയർന്ന മരണനിരക്കാണിത്​.   രോഗബാധിതരുടെ എണ്ണം 2.06 കോടിയി​െലത്തുകയും ചെയ്​തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത്​ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോക്​ഡൗൺ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു. നിരവധി സംസ്​ഥാനങ്ങൾ ലോക്​ഡൗണും കർശന നിയ​ന്ത്രണവും പ്രഖ്യാപിക്കുകയും ചെയ്​തു.

കോവിഡ്​ ഏറ്റവും കൂടുതൽ പിടിച്ചുലച്ച സംസ്​ഥാനം മഹാരാഷ്​ട്രയാണ്​. പ്രതിദിനം 50,000ത്തിൽ അധികംപേർക്കാണ്​ ഇവിടെ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. 51,880 പേർക്ക്​ കഴിഞ്ഞദിവസം കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. 891 പേർ മരിക്കുകയും ചെയ്​തു.

മഹാരാഷ്​ട്രയെ കൂടാതെ കേരള, കർണാടക, ഉത്തർപ്രദേശ്​, തമിഴ്​നാട്​, ഡൽഹി സംസ്​ഥാനങ്ങളിലാണ്​ രോഗബാധിതരുടെ എണ്ണം കൂടുതൽ. കർണാടകയുടെ തലസ്​ഥാനമായ ബംഗളൂരുവിൽ മൂന്നുലക്ഷത്തിലധികം പേരാണ്​ ചികിത്സയിലുള്ളത്​. തൊട്ടടുത്ത സംസ്​ഥാനമായ കേരളത്തിൽ 30,000ത്തിൽ അധികം പേർക്കാണ്​ പ്രതിദിനം കോവിഡ്​ സ്​ഥിരീകരിക്കുന്നതെന്നും ആരോഗ്യവകുപ്പ്​ അറിയിച്ചു. 

Tags:    
News Summary - 3,780 Covid Deaths, Highest In India In 24 hours, 3.82 Lakh Fresh Cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.