ഉടുമ്പിനെ ലൈംഗിക വേഴ്ചക്കിരയാക്കിയ നാലുപേർ അറസ്റ്റിൽ

മുംബൈ: ഉടുമ്പിനെ ലൈംഗിക വേഴ്ചക്കിരയാക്കിയ നാലുപേരെ മഹാരാഷ്ട്ര വനം വകുപ്പ് അറസ്റ്റ് ചെയ്തു. സഹ്യാദ്രി കടുവ സ​ങ്കേതത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സന്ദീപ് തുക്റാം, പവാർ മങ്കേഷ്, ജനാർധൻ കംടേക്കർ, അക്ഷയ് സുനിൽ എന്നിവരാണ് പിടിയിലായത്.

ഗോഥാനെയിലെ ഗാഭ പ്രദേശത്താണ് സംഭവമെന്ന് സംഗ്ലി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളിൽ ആയുധധാരികളായ നാല് പേർ വനത്തിൽ കറങ്ങുന്നത് കണ്ടാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിലിനിറങ്ങിയത്.

വന്യമൃഗങ്ങളെ വേട്ടയാടിപ്പിടിക്കുന്ന സംഘമാണ് ഇവരെന്ന് അധികൃതർ പറഞ്ഞു. ടൈഗർ റിസർവിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹവിറ്റ് ഗ്രാമത്തിൽ നിന്നാണ് ഒരു പ്രതിയെ പിടികൂടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയപ്പോൾ ബാക്കിയുള്ളവർ ഓടിപ്പോയി. രഹസ്യവിവരത്തെ തുടർന്ന് രത്‌നഗിരി ജില്ലയിൽ നിന്നാണ് മറ്റ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്ന് രണ്ട് മോട്ടോർ സൈക്കിളുകളും പിസ്റ്റളുകളും പിടിച്ചെടുത്തു.

ആദ്യം പിടിയിലായ പ്രതിയുടെ മൊബൈൽ പരിശോധിച്ചപ്പോഴാണ് ഉടുമ്പിനെ പീഡിപ്പിച്ച ദൃശ്യങ്ങൾ കണ്ടെടുത്തത്. ഈ മൊബൈൽ ഉപയോഗിച്ചാണ് പീഡനം ചിത്രീകരിച്ചത്. ഫോണിൽ നിന്ന് ഫോട്ടോകളും വിഡിയോ ക്ലിപ്പുകളും കണ്ടെത്തിയതായി വനപാലകർ അറിയിച്ചു. മുയലുകൾ, മുള്ളൻ പന്നികൾ, മാനുകൾ എന്നിവയുടെ ഫോട്ടോകളും മൊബൈലിൽ കണ്ടെത്തി.

പ്രതികളെ കോടതിയിൽ ഹാജരാക്കി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വിശാൽ മാലി പറഞ്ഞു. വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം സംരക്ഷിത ജീവി വർഗത്തിൽപെട്ട ഇനമാണ് ഉടുമ്പ്. ഏഴ് വർഷം വ​രെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

Tags:    
News Summary - 4 arrested for allegedly raping Bengal Monitor Lizard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.