ന്യൂഡൽഹി: ഛത്തിസ്ഗഢിൽ സഹപ്രവർത്തകെൻറ വെടിയേറ്റ് നാല് സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടു. ഗുരുതര പരിക്കേറ്റ ജവാനെ ബിജാപുരിൽ ആശുപത്രിയിലേക്ക് മാറ്റി. മാവോവാദികൾക്ക് ഏറെ സ്വാധീനമുള്ള ബിജാപുർ ജില്ലയിലെ ബസഗുഡ സി.ആർ.പി.എഫ് 168 ബറ്റാലിയൻ ക്യാമ്പിലാണ് വെടിവെപ്പുണ്ടായത്.
സംഭവത്തിൽ സനത്കുമാർ എന്ന ജവാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സബ് ഇൻസ്പെക്ടർമാരായ വി.കെ. ശർമ, മേഘ് സിങ്, അസിസ്റ്റൻറ് എസ്.െഎ രജ്വീർ സിങ്, കോൺസ്റ്റബിൾ ശങ്കര റാവു എന്നിവരാണ് മരിച്ചത്. പരിക്കേറ്റ എ.എസ്.െഎ ഗുജാനന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാമ്പിലെ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.