ന്യൂഡൽഹി: നോയിഡയിൽ ഫ്ലാറ്റിന്റെ ചുറ്റുമതിൽ തകർന്നുവീണ് നാല് നിർമാണ തൊഴിലാളികൾ മരിച്ചു. 12 തൊഴിലാളികൾ അവശിഷ്ടങ്ങൾക്കടിയിൽ പെട്ടു. മണ്ണുമാന്തിയന്ത്രം കൊണ്ടുവന്നാണ് ഇവരെ പുറത്തെടുത്തത്. നോയിഡ സെക്ടർ 21 ലെ ഹൗസിങ് കോംപ്ലക്സായ ജൽ വായു വിഹാറിലാണ് അപകടമുണ്ടായത്. രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അഗ്നിശമന വിഭാഗവും പൊലീസും സ്ഥലത്തുണ്ടെന്ന് അധികൃർ അറിയിച്ചു.
അപ്പാർട്ട്മെന്റിനു സമീപമുള്ള ഡ്രെയിനേജിന്റെ അറ്റകുറ്റപ്പണിക്കായി നോയിഡ ഡെവലപ്പ്മെന്റ് അതോറിറ്റി കരാർ ഏൽപ്പിച്ചിരുന്നു. ഡ്രെയിനേജിന്റെ അറ്റകുറ്റപ്പണിക്കായി ഇഷ്ടികകൾ വലിച്ചെടുത്തപ്പോൾ ചുറ്റുമതിൽ ഇടിഞ്ഞു വീണുവെന്നാണ് അറിയാൻ കഴിഞ്ഞതെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജില്ലാ മജിസ്ട്രേറ്റ് എൽ.വൈ സുഹാസ് പറഞ്ഞു.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനമറിയിച്ചു. മുതിർന്ന ഉദ്യോഗസ്ഥരോട് സംഭവസ്ഥലത്തെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പുവരുത്തണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.