ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപോറില്‍ പ്രദേശവാസികൾക്ക് നേരെ തീവ്രവാദികളുടെ വെടിവെപ്പ്. ദാൻഗര്‍പുരയിലാണ് വെടിവെപ്പ് നടന്നത്. രണ്ടു വയസുള്ള ഉസ്മ ജാൻ എന്ന പെണ്‍കുഞ്ഞ് ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു.
ദാൻഗര്‍പുരയിലെ പഴവ്യാപാരിയുടെ കുടുംബത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് സൂചന. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തീവ്രവാദ മുന്നറിയിപ്പിനെ തുടർന്ന് മേഖലയിലെ കടകൾ അടച്ചിടാൻ പൊലീസ് നിർദേശം നൽകിയിരുന്നു.
Kashmir Zone Police: Terrorists fired and injured four persons including a baby girl ( Usma Jan) at Dangerpora in Sopore. All injured shifted to the hospital and stated to be stable. Police on the spot and investigation in progress. #JammuAndKashmir pic.twitter.com/9UFBWjucz1
— ANI (@ANI) September 7, 2019
അതിർത്തിയിൽ വീണ്ടും പാക് വെടിവെപ്പ്
ജമ്മു: കശ്മീരിൽ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ കരാർ ലംഘിച്ച് പാകിസ്താൻ ഭാഗത്തുനിന്നു ശനിയാഴ്ച വെടിവെപ്പുണ്ടായി. ഒരാഴ്ച ഇടവേളയിലാണ് ചെറു തോക്കുകളും മോർട്ടാറുകളും ഉപയോഗിച്ച് വീണ്ടും പാക് പ്രകോപനം. ആർക്കും പരിക്കില്ലെന്നും ഇന്ത്യ കനത്ത തിരിച്ചടി നൽകിയതായും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.