റായ്പൂർ: ഛത്തിസ്ഗഢിൽ ‘വൻതുക തലക്ക് വിലയിട്ട’ രണ്ട് സ്ത്രീകളടക്കം നാല് മാവോവാദികൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരു സബ് ഇൻസ്പെക്ടറുടെ ജീവൻ പൊലിഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടൽ നടന്നത്.
രാജ്നന്ദ്ഗാവ് ജില്ലയിലെ മാൻപർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പർധൗണിയിലാണ് സംഭവം. മദൻവാഡ പൊലീസ് സ്റ്റേഷനിലെ എസ്.ഐ എസ്.കെ ശർമയാണ് (36) മരിച്ചത്. തലക്ക് എട്ട് ലക്ഷം രൂപ വിലയിട്ട 35കാരനായ അശോക് റയ്നു, അഞ്ചുലക്ഷം രൂപ വിലയിട്ട 26കാരനായ കൃഷ്ണ നരേട്ടി, ഓരോ ലക്ഷംവീതം തലക്ക് വിലയിട്ട സവിത സലാമെ, പർമിള എന്നിവരാണ് കൊല്ലപ്പെട്ടത്.
ഛത്തിഗഗഢ്-മഹാരാഷ്ട്ര അതിർത്തിയിലുള്ള നക്സൽ ആക്രമണങ്ങൾക്കെല്ലാം നേതൃത്വം വഹിച്ചിരുന്നവരാണ് ഇവർ എന്നാണ് പൊലീസ് ഭാഷ്യം. എ.കെ 47 അടക്കമുള്ള ആയുധങ്ങൾ ഏറ്റുമുട്ടൽ സ്ഥലത്തുനിന്ന് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.