ന്യൂഡൽഹി: സിയാച്ചിനിലുണ്ടായ ഹിമപാതത്തിൽ നാലു സൈനികരും രണ്ടു ഗ്രാമീണ ചുമട്ടുകാരും അടക്കം ആറു പേർ മരിച്ചു. 1 9,000 അടി ഉയരെ സിയാച്ചിൻ മഞ്ഞുമലയുടെ വടക്കുഭാഗത്താണ് ദുരന്തം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയുണ്ടായ മഞ്ഞുവീഴ്ചയിൽ എട്ടംഗ സൈനിക പട്രോൾ സംഘവും രണ്ടു ചുമട്ടുകാരും കുടുങ്ങിപ്പോവുകയായിരുന്നുവെന്ന് സൈനികവൃത്തങ്ങൾ പറഞ്ഞു.
സമീപത്തെ സൈനിക പോസ്റ്റുകളിൽനിന്ന് രക്ഷാപ്രവർത്തന സംഘങ്ങൾ പാഞ്ഞെത്തിയാണ് മഞ്ഞിൽപുതഞ്ഞവരെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും നാലു സൈനികരടക്കം ആറു പേർ മരിച്ചിരുന്നു. ഇവിടെ മറ്റു സൈനിക പോസ്റ്റുകളിലും മഞ്ഞുവീഴ്ചയുണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. 2016ൽ സിയാച്ചിനിലുണ്ടായ ഹിമപാതത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.