രാഹുൽ ഗാന്ധി

സാമ്പത്തിക സർവേക്ക് എതിരായ പരാമർശം: രാഹുൽ ഗാന്ധിക്ക് സമൻസ്

ബറെയ്‍ലി (ഉത്തർപ്രദേശ്): ലോക്സഭാ തെരഞ്ഞെടുപ്പിനിടെ സാമ്പത്തിക സർവേക്ക് എതിരായ പരാമർശം നടത്തിയ സംഭവത്തിൽ ബറെയ്‍ലിയിലെ സെഷൻസ് കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചു. ശനിയാഴ്ച പുറപ്പെടുവിച്ച നോട്ടീസിൽ, രാഹുൽ ജനുവരി ഏഴിന് കോടതിയിൽ ഹാജരാകണമെന്ന് നിർദേശിക്കുന്നു. അഖിലേന്ത്യാ ഹിന്ദു മഹാസംഘ് മണ്ഡല പ്രസിഡന്‍റ് പങ്കജ് പഥക് നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് കോടതി നോട്ടീസ് അയച്ചത്.

ആഗസ്റ്റിൽ രാഹുലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പങ്കജ് എം.പി-എം.എൽ.എ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ അപേക്ഷ ആഗസ്റ്റ് 27ന് തള്ളിയതോടെ സെഷൻസ് കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു, ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സമൻസ് അയച്ചിരിക്കുന്നത്.

രാജ്യത്തെ ആകെ ജനസംഖ്യയിൽ ദുർബല വിഭാഗങ്ങളുടെ ശതമാനം കൂടുതലാണെങ്കിലും, അവരുടെ സ്വത്തിന്‍റെ ശതമാനം വളരെ കുറവാണെന്നും ഉയർന്ന ജനസംഖ്യയുള്ളവർക്ക് കൂടുതൽ സ്വത്ത് ആവശ്യപ്പെടാം എന്നുമായിരുന്നു രാഹുലിന്‍റെ പറഞ്ഞത്. സാമ്പത്തിക സർവേയിലെ കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു പരാമർശം. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ നേട്ടത്തിനായി വർഗ്ഗ വിദ്വേഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരാമർശമാണിതെന്ന് ഹരജിക്കാരൻ വാദിക്കുന്നു. സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വിതയ്ക്കാൻ രാഹുൽ ബോധപൂർവം ശ്രമിച്ചുവെന്നും പങ്കജ് ആരോപിച്ചു.

Tags:    
News Summary - Rahul Gandhi summoned by Bareilly court for remarks against Economic Survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.