മലിനജല ശുദ്ധീകരണ പ്ലാന്റിനുളളിൽ നാല് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു

മും​ബൈ: മഹാരാഷ്ട്രയിലെ വിരാറിലുള്ള മലിനജല ശുദ്ധീകരണ പ്ലാൻ്റിനുള്ളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ നാല് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. ശു​ഭം പ​ര​ക്കാ​ർ(28), അ​മോ​ൽ ഘ​ടാ​ലെ(27), നി​ഖി​ൽ ഘ​ടാ​ലെ(24), സാ​ഗ​ർ ടെ​ണ്ടു​ൽ​ക്ക​ർ(29) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശു​ചീ​ക​ര​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നാ​ല് തൊ​ഴി​ലാ​ളി​ക​ൾ 25-30 അ​ടി താ​ഴ്ച​യു​ള്ള മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ലേ​യ്ക്ക് ഇ​റ​ങ്ങി​യ​താ​യി അ​ർ​ണാ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. സം​ഭ​വ​മ​റി​ഞ്ഞ് നാ​ട്ടു​കാ​ർ ഉ​ട​ൻ പോ​ലീ​സി​ലും ഫ​യ​ർ​ഫോ​ഴ്‌​സി​ലും വി​വ​ര​മ​റി​യി​ച്ചി​രു​ന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. അ​ർ​ണാ​ല പൊലീ​സ് അ​പ​ക​ട മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

Tags:    
News Summary - 4 Suffocate To Death While Cleaning Sewage Treatment Plant In Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.