ചെന്നൈ: തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലുമുള്ള മണൽ ഖനന കമ്പനികളിൽ വ്യാപക റെയ്ഡ്. രണ്ടു സംസ്ഥാനങ്ങളിലായി നാലു മണൽ ഖനന കമ്പനികളുടെ 100 ഒാളം ശാഖകളിലാണ് റെയ്ഡ് നടക്കുന്നത്. മണൽ ഖനനത്തിെൻറ മറവിൽ കടൽ ധാതുക്കൾ കയറ്റി അയക്കുന്നുണ്ടെന്ന ആരോപണത്തെ തുടർന്നാണ് ആധായനികുതി വകുപ്പ് പരിശോധന നടത്തുന്നത്.
ന്യൂസ് 7 തമിഴ് ചാനൽ ഉടമ എസ്.വൈകുണ്ഠരാജെൻറ വി.വി മിനറൽസ്, സുകുമാരൻ, ചന്ദ്രേശൻ, മണികണ്ഠൻ എന്നിവരുടെ ഉടമസ്ഥയിലുള്ള മണൽ ഖനന കമ്പനികൾ എന്നിവയിലാണ് പരിശോധന നടക്കുന്നത്. കമ്പനികൾ കരിമണൽ കടത്തും വിദേശത്തേക്ക് പണവിനിമയവും നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ്.
വി.വി മിനറൽസ് അവർക്ക് അനുമതിയുള്ള 40 കിലോമീറ്റർ കടൽതീരത്തു നിന്ന് വർഷത്തിൽ ഏഴു ടൺ അമൂല്യ ധാതുക്കൾ കടത്തുന്നതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.