11കാരിയെ വിവാഹം കഴിച്ച 40കാരൻ അറസ്റ്റിൽ

പട്ന: 11കാരിയെ വിവാഹം കഴിച്ചതിന് 40-കാരൻ അറസ്റ്റിലായി. ബിഹാറിലെ സിവാനിലാണ് സംഭവം. ലക്ഷ്മിപൂർ ഗ്രാമത്തിലെ മഹേന്ദ്ര പാണ്ഡേ എന്നയാളാണ് അറസ്റ്റിലായത്.

പെൺകുട്ടിയുടെ കുടുംബത്തിന് ഇയാൾ രണ്ടു ലക്ഷം രൂപ വായ്പ നൽകിയിരുന്നു. ഇത് തിരിച്ചടക്കാത്തതിനെ തുടർന്നാണ് ഇയാൾ പെൺകുട്ടിയെ വിവാഹം കഴിച്ചത്.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ അനുമതിയോടെയായിരുന്നു വിവാഹമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിക്കെതിരെ പോക്സോ അടക്കം വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

Tags:    
News Summary - 40-year-old man arrested for marrying 11-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.