പ്രതീകാത്മക ചിത്രം

റെയിൽവേ സ്റ്റേഷൻ പരിസരത്തെ 4000 കുടുംബങ്ങൾക്ക് ഒഴിയാൻ നോട്ടീസ്

നൈനിറ്റാൾ: ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലുള്ള ഹൽദ്വാനി റെയിൽവേ സ്റ്റേഷൻ പരിസരത്തെ 4,000 കുടുംബങ്ങളെ ഒഴിപ്പിക്കുന്നു. ഉത്തരാഖണ്ഡ് ഹൈകോടതിയുടെ ഉത്തരവിനെ തുടർന്ന് റെയിൽവേ സ്റ്റേഷന് സമീപമുള്ള കോളനികളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് പ്രദേശം ഒഴിയാൻ നോട്ടീസ് നൽകി. ഏഴ് ദിവസത്തെ സമയമാണ് നൽകിയിരിക്കുന്നത്.

ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന കേസിൽ എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷമാണ് കോടതി റെയിൽവേക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. വിധി വന്നതിനു പിന്നാലെ റെയിൽവേ, റവന്യൂ ഉദ്യോഗസ്ഥ സംഘം ഡ്രോൺ സർവേ നടത്തി.

പ്രദേശത്തെ 4,365 കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുന്നതെന്ന് നൈനിറ്റാൾ ജില്ല ഉദ്യോഗസ്ഥർ പറയുന്നു. റെയിൽവേയുടെ 2.2 കിലോമീറ്റർ സ്ട്രിപ്പിൽ നിർമിച്ച വീടുകളും മറ്റ് കെട്ടിടങ്ങളും പൊളിക്കുന്നതിന് നടപടി ആരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.

അതേസമയം, പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ കോടതി ഉത്തരവിനെതിരെ പ്രതിഷേധത്തിലാണ്.

Tags:    
News Summary - 4000 families living on Railway land in Haldwani to get eviction notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.