തൂപ്പ് ജോലിക്ക് അപേക്ഷിച്ചത് എഞ്ചിനീയർമാരും എം.ബി.എക്കാരുമടക്കം 4600 പേർ

ചെന്നൈ: തമിഴ്നാട് നിയമസഭ സെക്രട്ടറിയേറ്റിലെ ശുചീകരണ ജോലിക്ക് അപേക്ഷിച്ചവരിൽ ഏറെയും ഉന്നത ബിരുദധാരികൾ. എം.ട െക്, ബി.ടെക്, എം.ബി.എ തുടങ്ങിയ പ്രൊഫഷണൽ യോഗ്യതയുള്ളവരും ബിരുദാനന്തര ബിരുദധാരികളും ഡിപ്ലോമക്കാരും അപേക്ഷകരിലുണ്ട്.

മാലിന്യ ശേഖരണം തസ്തികയിലേക്ക് നാല് ഒഴിവുകളും തൂപ്പുകാരന്‍ തസ്തികയിലേക്ക് 10 ഒഴിവുകളുമാണ് ഉള്ളത്. സെപ്തംബർ 26നാണ് നിയമസഭ സെക്രട്ടേറിയറ്റ് അപേക്ഷകൾ ക്ഷണിച്ചത്.

18 വയസ്സും ജോലിക്ക് അനുയോജ്യമായ ആരോഗ്യവും ഉള്ളവർക്ക് അപേക്ഷിക്കാമെന്നായിരുന്നു അറിയിപ്പ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് ഉൾപ്പെടെ 4,607 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ യോഗ്യതാ മാനദണ്ഡം പാലിക്കാത്ത 677 അപേക്ഷകൾ തള്ളിയിരുന്നു.

Tags:    
News Summary - 4,600 Engineers, MBAs Apply For 14 Sweepers' Job In Tamil Nadu Assembly- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.