ന്യൂഡൽഹി: അരുണാചൽപ്രദേശിൽ നിന്നും കാണാതായ അഞ്ച് ഇന്ത്യൻ പൗരൻമാരെ ചൈന ഇന്ന് കൈമാറുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജ്ജു. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി കിബിത്തു അതിർത്തിക്ക് സമീപം വാച്ചയിൽ വെച്ചാവും ഇന്ത്യൻ പൗരൻമാരെ കൈമാറുക.
കാണാതായ ഇന്ത്യക്കാരെ ചൈനീസ് ഭാഗത്ത് നിന്ന് കണ്ടെത്തിയെന്ന് കഴിഞ്ഞ ദിവസം പീപ്പിൾസ് ലിബറേഷൻ ആർമി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇന്ത്യൻ സൈന്യം ഹോട്ട്ലൈനിലൂടെ ചൈനയുമായി ബന്ധപ്പെട്ട് ഇവരുടെ മോചനത്തിന് വഴിയൊരുക്കി.
വെള്ളിയാഴ്ച സുബാൻസിരി ജില്ലയിലെ നാച്ചോ മേഖലയിൽ നിന്നാണ് അഞ്ച് പേരെ കാണാതായത്. കാട്ടിൽ വേട്ടക്ക് പോയവരെ കാണാനില്ലെന്ന് പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.