കാൻപൂരിൽ കെട്ടിടം തകർന്ന് ഏഴു മരണം; 30 പേർ കുടുങ്ങിക്കിടക്കുന്നു 

കാൻപൂര്‍: ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ഏഴു പേര്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ജാജ്മുവ മേഖലയില്‍ പണി നടന്നുകൊണ്ടിരുന്ന കെട്ടിടമാണ് കഴിഞ്ഞദിവസം തകര്‍ന്നത്. സ്ത്രീകളും കുട്ടികളുമടക്കം 30 പേർ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. കുടുങ്ങിക്കിടക്കുന്നവരില്‍ അധികവും ഛത്തീസ്ഗഡില്‍ നിന്നുള്ള തൊഴിലാളികളാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സൈന്യവും ദേശീയ ദുരന്ത നിവാരണസേനയും പൊലീസും അഗ്നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

സമാജ് വാദി പാര്‍ട്ടി നേതാവ് മെഹ്താബ് അസ് ലമിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇയാൾക്കും  കെട്ടിടത്തിന്റെ കരാറുകാരനുമെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. 

ബഹുനില കെട്ടിടത്തിന്റെ ആറാം നിലയിൽ പണി നടക്കുമ്പോഴാണ് സംഭവമെന്ന് പൊലീസ് വ്യക്തമാക്കി. കെട്ടിടം തകരാനിടയാക്കിയ കാരണം വ്യക്തമല്ല. അതേസമയം, നിർമാണ പ്രവർത്തനങ്ങൾക്കായി മോശം സാധനസാമഗ്രികൾ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെ മൂന്നു വയസുള്ള ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രിയധികൃതര്‍ പറഞ്ഞു. 
 

Tags:    
News Summary - 5 Dead, 25 Feared Trapped In Kanpur Building Collapse, 3-Year-Old Rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.