പൂനെ: കോവിഡ് വാക്സിന്‍ നിര്‍മാണ കേന്ദ്രമായ പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. ഉച്ചക്ക് 2.45നാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് വാക്സിൻ നിർമാണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായത്. എന്നാൽ വാക്സിൻ നിർമാണ യൂണിറ്റ് സുരക്ഷിതമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.
എന്നാൽ അപകടത്തിൽ അഞ്ച് പേരെങ്കിലും മരിച്ചതായാണ് റിപ്പോർട്ട്. അഞ്ച് പേർക്ക് ജീവഹാനി സംഭവിച്ചതായി പൂനെ കലക്ടർ രാജ് ദേശ്മുഖ് സ്ഥിരീകരിച്ചു.
കോവിഡ് വാക്സിന്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. എന്നാൽ തീപിടിത്തത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
ഓക്സോഫോര്‍ഡും ആസ്ട്രാ സെനകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.