ട്രാവലർ നദിയിൽ മറിഞ്ഞ്​ അഞ്ച്​ മലയാളികൾ മരിച്ചു

മുംബൈ: നവി മുംബൈയിലെ വാശിയിൽ നിന്ന്​ ഗോവയിലേക്ക് പോയ ട്രാവലർ നദിയിലേക്ക്​ മറിഞ്ഞ്​ അഞ്ച്​ മലയാളികൾ മരിച്ചു. എട്ടുപേർക്ക്​ പരിക്കേറ്റു. തൃശൂര്‍ സ്വദേശികളായ മധുസൂദന്‍ നായര്‍, ഉഷ നായര്‍, ആദിത്യ നായര്‍, സാജന്‍ നായര്‍, ആരവ് നായര്‍ എന്നിവരാണ്​ മരിച്ചത്​. നവി മുംബൈ വാശി സെക്ടര്‍ 16ല്‍ താമസിക്കുന്ന ദിവ്യ മോഹന്‍, ദീപ നായര്‍, ലീല മോഹന്‍, മോഹന്‍ വേലായുധന്‍, അര്‍ജുന്‍ മധുസൂദന്‍ നായര്‍, കോപ്പര്‍ ഖൈര്‍ണ സെക്ടര്‍ നാലില്‍ താമസിക്കുന്ന സിജിന്‍ ശിവദാസന്‍, ദീപ്തി മോഹന്‍ എന്നിവർക്കാണ്​ പരിക്കേറ്റത്​. 

പൂനെ-ബാംഗ്ലൂർ ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയിൽ ഘോറയിലാണ്​ അപകടം. പാലത്തിൽവെച്ച്​ ട്രക്കുമായി കൂട്ടിയിടിച്ച്​ നിയന്ത്രണം വിട്ട വാഹനം നദിയിലേക്ക് മറിയുകയായിരുന്നു.

പാലത്തിൽ നിന്ന് 50 അടി താഴ്ചയിലേക്കാണ്​ ട്രാവലർ മറിഞ്ഞത്​. ​ പരിക്കേറ്റവരെ സമീപത്തെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.