ട്രാവലർ നദിയിൽ മറിഞ്ഞ് അഞ്ച് മലയാളികൾ മരിച്ചു
text_fieldsമുംബൈ: നവി മുംബൈയിലെ വാശിയിൽ നിന്ന് ഗോവയിലേക്ക് പോയ ട്രാവലർ നദിയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികൾ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു. തൃശൂര്‍ സ്വദേശികളായ മധുസൂദന്‍ നായര്‍, ഉഷ നായര്‍, ആദിത്യ നായര്‍, സാജന് നായര്‍, ആരവ് നായര്‍ എന്നിവരാണ് മരിച്ചത്. നവി മുംബൈ വാശി സെക്ടര്‍ 16ല്‍ താമസിക്കുന്ന ദിവ്യ മോഹന്‍, ദീപ നായര്‍, ലീല മോഹന്‍, മോഹന്‍ വേലായുധന്, അര്ജുന് മധുസൂദന്‍ നായര്‍, കോപ്പര്‍ ഖൈര്‍ണ സെക്ടര്‍ നാലില്‍ താമസിക്കുന്ന സിജിന്‍ ശിവദാസന്‍, ദീപ്തി മോഹന്‍ എന്നിവർക്കാണ് പരിക്കേറ്റത്.
പൂനെ-ബാംഗ്ലൂർ ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയിൽ ഘോറയിലാണ് അപകടം. പാലത്തിൽവെച്ച് ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട വാഹനം നദിയിലേക്ക് മറിയുകയായിരുന്നു.
പാലത്തിൽ നിന്ന് 50 അടി താഴ്ചയിലേക്കാണ് ട്രാവലർ മറിഞ്ഞത്. പരിക്കേറ്റവരെ സമീപത്തെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.