ഛത്തീസ്​ഗഢിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച്​ ​മാവോയിസ്​റ്റുകൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഛത്തീസ്​ഗഢിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച്​ മാവോയിസ്​റ്റുകൾ കൊല്ലപ്പെട്ടു. ബസ്​തർ മേഖല യിലാണ്​ ശനിയാഴ്​ച രാവിലെ ഏറ്റുമുട്ടലുണ്ടായതെന്ന്​ പൊലീസ്​ പറഞ്ഞു. ആഗസ്​റ്റിൽ നടക്കുന്ന മാവോയിസ്​റ്റുകളുമ ായുള്ള രണ്ടാമത്തെ ഏറ്റുമുട്ടലാണിത്​. ആഗസ്​റ്റ്​ മൂന്നിന്​ നടന്ന ഏറ്റുമുട്ടലിൽ ഏഴ്​ മാവോയിസ്​റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

ഓ​ട്ടോമാറ്റിക്​ റൈഫിളുകളും മറ്റു ആയുധങ്ങളും മാവോയിസ്​റ്റുകളിൽ നിന്ന്​ പിടിച്ചെടുത്തിട്ടുണ്ടെന്ന്​ ​പൊലീസ്​ അറിയിച്ചു. റായ്​പൂരിൽ നിന്ന്​ 250 കിലോ മീറ്റർ അകലെയാണ്​ സംഭവസ്ഥലം.

ഏറ്റുമുട്ടലിൽ രണ്ട്​ ജവാൻമാർക്ക്​ പരിക്കേറ്റിട്ടുണ്ട്​. ഛത്തീസ്​ഗഢിലെ വനത്തിനുള്ളിൽ മാവേയിസ്​റ്റുകൾ ഉണ്ടെന്ന വിവരത്തെ തുടർന്ന്​ പൊലീസ്​ ​തിരച്ചിൽ നടത്തുകയായിരുന്നു. പരിശോധനക്കിടെ മാവോയിസ്​റ്റുകൾ വെടിവെപ്പ്​ നടത്തി. തുടർന്ന്​ പൊലീസ്​ നടത്തിയ തിരിച്ചടിയിലാണ്​ മാവോയിസ്​റ്റുകൾ കൊല്ലപ്പെട്ടത്​.

Tags:    
News Summary - 5 Maoists killed in encounter in Chhattisgarh’s Bastar region-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.