24 മണിക്കൂറിനിടെ ജമ്മുവിലും ലഡാക്കിലുമുണ്ടായത് അഞ്ച് ചെറു ഭൂചലനങ്ങൾ

ന്യൂഡൽഹി: 24 മണിക്കൂറിനിടെ ജമ്മുവിലും ലഡാക്കിലുമുണ്ടായത് അഞ്ച് ചെറു ഭൂചലനങ്ങൾ. ഇതിൽ റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഏറ്റവും വലുത്. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് ഇതിൽ ആദ്യ ഭൂചലനമുണ്ടായത്. ജമ്മു കശ്മീരിലുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ മൂന്ന് തീവ്രത രേഖപ്പെടുത്തി.

രംഭാൻ ജില്ലയിലും ജമ്മു-ശ്രീനഗർ ദേശീയപാതയിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങളുണ്ടായി. ഭൂമിയിൽ നിന്ന് അഞ്ച് കിലോ മീറ്റർ ആഴത്തിലാണ് ഭൂചലന ത്തിന്റെ പ്രഭവകേന്ദ്രം. രണ്ടാമത്തെ ഭൂചലനമുണ്ടായത് ലേയിലാണ്. രാത്രി 9.44ഓടെ ഉണ്ടായ ചലനം 4.5 തീവ്രത രേഖപ്പെടുത്തി.

തുടർന്ന് 9.55ഓടെ ഇന്ത്യ-ചൈന അതിർത്തി ജില്ലയായ ഡോഡയിലും ഭൂചലനമുണ്ടായി.ഡോഡ ജില്ലയിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെയുണ്ടായ ഏഴാമത്തെ ഭൂചലനമാണിത്. 4.4 തീവ്രതയാണ് ഇവിടെ രേഖപ്പെടുത്തിയത്. ഞായറാഴ്ച പുലർച്ചെ 4.1 തീവ്രതരേഖപ്പെടുത്തിയ ഭൂചലനം ലഡാക്ക് ജില്ലയിലുമുണ്ടായി. ജമ്മുവിലെ കാത്രയിലാണ് അഞ്ചാമത്തെ ഭൂചലനമുണ്ടായത്. 4.1 തീവ്രതരേഖപ്പെടുത്തിയ ചലനമാണുണ്ടായത്. 

Tags:    
News Summary - 5 mild earthquakes jolt J&K, Ladakh within 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.