ഭോപ്പാല്‍: മധ്യപ്രദേശിലെ സിൻഗ്രോലിയിലുള്ള റിയലയന്‍സ് കല്‍ക്കരി വൈദ്യുത നിലയത്തിലെ കൃത്രിമ തടാകം ചോര്‍ന് ന് അഞ്ച് പേരെ കാണാതായി. വൈദ്യുത നിലയത്തില്‍ നിന്ന് ബാക്കി വരുന്ന വിഷലിപ്തമായ ചാരം സൂക്ഷിച്ച കൃത്രിമ തടാകമാണ ് ചോര്‍ന്നത്. തടാകത്തിൽ നിന്നും ചാരവും വെള്ളവും കുത്തിയൊലിച്ച് വന്നതോടെ സമീപ പ്രദേശത്തുള്ളവർ ഒഴുക്കിൽപ െട്ടുവെന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. 10 കല്‍ക്കരി വൈദ്യുത നിലയങ്ങളുള്ള സിൻഗ്രൗലിയില്‍ ഒരു വര്‍ഷത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്. വിഷയമയമുള്ള ചെളിയില്‍ പുതഞ്ഞ പ്രദേശത്തിൻെറ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
റിലയന്‍സ് ലൈദ്യുത നിലയത്തിൻെറ ഭാഗത്തു നിന്നുണ്ടായ വലിയ വീഴ്ചയാണിതെന്ന് ജില്ലാ കലക്ടർ കെ.വി.എസ് ചൗധരി പറഞ്ഞു. ഗ്രാമവാസികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നുണ്ട്. പ്രദേശത്തെ കൃഷിസ്ഥലവും വിളകളും സംരക്ഷിക്കാനുള്ള നടപടിയെടുക്കും. കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം വാങ്ങിക്കടുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു.
കഴിഞ്ഞ വർഷം ഇതേ മേഖലയിൽ പ്രവർത്തിക്കുന്ന എസ്സര്‍ പ്ലാൻറിലെ കൃത്രിമ കുളത്തില്‍ നിന്ന് വിഷമയമായ വെള്ളം ചോര്‍ന്നിരുന്നു. മാസങ്ങൾക്കു മുമ്പ് റിലയൻസിലെ വിഷജലത്തിെൻറയും ചാരത്തിെൻറ ചോർച്ചയെ തുടർന്ന് പ്രദേശ വാസികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. തുടർന്ന് പ്രദേശം ദേശീയ ഹരിത ട്രൈബ്യൂണൽ സന്ദർശിക്കുകയും കൃത്രിമ തടാകവും മാലിന്യങ്ങളും കൃത്യമായി നിർമാർജനം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.