പട്ന: ലാലു പ്രസാദ് യാദവിെൻറ ആർ.ജെ.ഡിക്ക് കനത്ത തിരിച്ചടി നൽകി ബീഹാറിൽ എം.എൽ.സിമാരുടെ കൂറുമാറ്റം. അഞ്ച് എൽ.എൽ.സിമാരാണ് നിതീഷ് കുമാറിെൻറ നേതൃത്വത്തിലുള്ള ജെ.ഡി.യുവിൽ ചേർന്നത്.
ആർ.ജെ.ഡി വൈസ് പ്രസിഡൻറും മുതിർന്ന നേതാവുമായ രഘുവനാശ് പ്രസാദും പദവിയൊഴിഞ്ഞിട്ടുണ്ട്. സഞ്ജയ് പ്രസാദ്, എം.ഡി കമർ അലം, രാധാ ചരൺ സേത്ത്, ദിലീപ് റായ്, രൺവിജയ് സിങ് എന്നിവരാണ് പാർട്ടി വിട്ട എം.എൽ.സിമാർ.
ആകെയുള്ള എട്ട് എം.എൽ.സിമാരിൽ അഞ്ച് പേരും പാർട്ടി വിട്ടതുകൊണ്ട് ഇവർക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ല. ഇതുമായി ബന്ധപ്പെട്ട് ജെ.ഡി.യു ചീഫ് വിപ്പ് റീന നിയമസഭ കൗൺസിൽ ചെയർമാന് കത്ത് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.