Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2020 10:03 AM GMT Updated On
date_range 23 Jun 2020 10:03 AM GMTബീഹാറിൽ ലാലുവിന് തിരിച്ചടി; അഞ്ച് എം.എൽ.സിമാർ ജെ.ഡി.യുവിൽ ചേർന്നു
text_fieldsbookmark_border
പട്ന: ലാലു പ്രസാദ് യാദവിെൻറ ആർ.ജെ.ഡിക്ക് കനത്ത തിരിച്ചടി നൽകി ബീഹാറിൽ എം.എൽ.സിമാരുടെ കൂറുമാറ്റം. അഞ്ച് എൽ.എൽ.സിമാരാണ് നിതീഷ് കുമാറിെൻറ നേതൃത്വത്തിലുള്ള ജെ.ഡി.യുവിൽ ചേർന്നത്.
ആർ.ജെ.ഡി വൈസ് പ്രസിഡൻറും മുതിർന്ന നേതാവുമായ രഘുവനാശ് പ്രസാദും പദവിയൊഴിഞ്ഞിട്ടുണ്ട്. സഞ്ജയ് പ്രസാദ്, എം.ഡി കമർ അലം, രാധാ ചരൺ സേത്ത്, ദിലീപ് റായ്, രൺവിജയ് സിങ് എന്നിവരാണ് പാർട്ടി വിട്ട എം.എൽ.സിമാർ.
ആകെയുള്ള എട്ട് എം.എൽ.സിമാരിൽ അഞ്ച് പേരും പാർട്ടി വിട്ടതുകൊണ്ട് ഇവർക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ല. ഇതുമായി ബന്ധപ്പെട്ട് ജെ.ഡി.യു ചീഫ് വിപ്പ് റീന നിയമസഭ കൗൺസിൽ ചെയർമാന് കത്ത് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story