മുംബൈ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിലും കൂടുതൽ നിയന്ത്രണങ്ങൾ. മാർച്ച് 31 വരെ എല്ലാ തിയറ്ററുകളിലും ഓഡിറ്റോറിയത്തിനും ഓഫിസുകളിലും 50 ശതമാനം പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. മാസ്ക് ധരിക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്തില്ലെങ്കിൽ േലാക്ഡൗൺ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞദിവസം 25,833 കേസുകളാണ് മഹാരാഷ്ട്രയിൽ റിേപ്പാർട്ട് ചെയ്തത്. മിക്കയിടങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാണ്.
'ആരോഗ്യ, അവശ്യ സേവനങ്ങൾളൊഴികെ എല്ലാ സ്വകാര്യ സ്വകാര്യ സ്ഥാപനങ്ങളിലും 50 ശതമാനം ജീവനക്കാർക്ക് മാത്രമേ അനുമതി നൽകൂ' -മുഖ്യമന്ത്രി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
വ്യവസായിക സ്ഥാപനങ്ങൾക്കും മറ്റും പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. ധാരാവിയിൽ അടക്കം കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.