10 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 50കാരന്​ 20 വർഷം തടവ്​

ഹൈദരാബാദ്: എൽബി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 10 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 50കാരൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതിക്ക്​ 20 വർഷം തടവും 25000 രൂപ പിഴയും കോടതി വിധിച്ചു.

2017 ജനുവരി മൂന്നിന് പ്രായപൂർത്തിയാകാത്ത 10 വയസ്സുള്ള പെൺകുട്ടിയെ വാച്ച്മാൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് എൽ.ബി നഗർ പൊലീസിന് പരാതി ലഭിച്ചിരുന്നു. 2017 ജനുവരി ഒന്നിനാണ്​ പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നത്​. വീട്ടിൽ ടി.വി കണ്ടുകൊണ്ടിരുന്ന പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എൽ.ബി നഗർ പൊലീസ് സ്റ്റേഷനിൽ കേസെടുത്ത്​ അന്വേഷിച്ചു.

Tags:    
News Summary - 50-yr-old man convicted of 10-yr-old’s rape in 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.