ന്യൂഡൽഹി: വനിത ജൻധൻ അക്കൗണ്ട് ഉടമകൾക്ക് 500 രൂപ തിങ്കളാഴ്ച വിതരണം ചെയ്തുതുടങ്ങുമെന്ന് കേന്ദ്ര ഫിനാൻഷ്യൽ സർവിസസ് സെക്രട്ടറി ദേബാഷിഷ് പാണ്ഡ അറിയിച്ചു. ഏപ്രിൽ മുതൽ മൂന്ന് മാസത്തേക്ക് 500 രൂപ വീതം വിതരണം ചെയ്യുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ മാർച്ച് 26ന് വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചുള്ള രണ്ടാം ഗഡുവാണ് തിങ്കളാഴ്ച നൽകുക.
പ്രധാൻ മന്ത്രി ഗരീബ് കല്യാൺ പാക്കേജിന് കീഴിലുള്ള പി.എം.ജെ.ഡി വനിതാ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലാണ് തുക നിക്ഷേപിക്കുക. തിരക്ക് ഒഴിവാക്കാൻ അക്കൗണ്ട് നമ്പറിെൻറ അവസാന അക്കം അനുസരിച്ച് അഞ്ച് ദിവസങ്ങളിലായാണ് ബാങ്കുകൾ തുക നൽകുക. ആവശ്യമുള്ളവർക്ക് എ.ടി.എമ്മുകളെയും സമീപിക്കാമെന്ന് ദേബാഷിഷ് പാണ്ഡ ട്വീറ്റിൽ പറഞ്ഞു.
0, 1 നമ്പറുകളിൽ അവസാനിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് മേയ് നാലിന് തുക നൽകും. 2, 3 എന്നിവയിൽ അവസാനിക്കുന്നവർക്ക് മെയ് 5 നും 4, 5 സംഖ്യകളിൽ അവസാനിക്കുന്നവർക്ക് മേയ് 6നും തുക നൽകും. അവസാന അക്കം 6, 7 ഉള്ളവർക്ക് മേയ് എട്ടിനും 8, 9 ഉള്ളവർക്ക് േമയ് 11നും പണം നൽകും. മേയ് 11 ന് ശേഷം ഗുണഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് ഏത് ദിവസവും തുക പിൻവലിക്കാമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.