ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 52,123 പേർക്ക് കോവിഡ്. ഇതോടെ ഇന്ത്യയിൽ ഇതുവരെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15,83,792 ആയി. ഇതിൽ 10,20,582 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 5,28,242 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 775 പേർ മരണത്തിന് കീഴടങ്ങി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34,968 ആയി.
കോവിഡ് അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ ഗുരുതരമായി തുടരുകയാണ്. ബുധനാഴ്ച മാത്രം ഇവിടെ 9211 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 298 പേർ മരിക്കുകയും ചെയ്തു. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,00,651ആയി. 2,39,755 പേർ രോഗമുക്തി നേടി. 1,46,129 പേർ ചികിത്സയിലാണ്. 14,463 പേർ മരിച്ചു.
മഹാരാഷ്ട്രക്ക് പിന്നാലെ കോവിഡ് ദുരിതം വിതച്ച തമിഴ്നാട്ടിലും സ്ഥിതി രൂക്ഷമാണ്. ഇവിടെ രോഗ ബാധിതരുടെ എണ്ണം 2,34,114 ആയി. രാജ്യ തലസ്ഥാനത്ത് ബുധനാഴ്ച മാത്രം 1,035 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ ആകെ 1,32,275 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ബുധനാഴ്ച വരെ 1,81,90,382 കോവിഡ് സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ബുധനാഴ്ച മാത്രം 4,46,642 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയതെന്ന് ഐ.സി.എം.ആർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.