ന്യൂഡൽഹി: തങ്ങളുടെ 58 സേവനങ്ങൾ മുഴുവനായി ഓൺലൈൻ ആക്കി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം. ഡ്രൈവിങ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ്, വാഹന രജിസ്ട്രേഷൻ, പെർമിറ്റ്, ഉടമസ്ഥാവകാശ കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട 58 സേവനങ്ങളാണ് പൂർണ്ണമായും ഓൺലൈൻ ആക്കിയത്.
മന്ത്രാലയം ട്വിറ്ററിൽ പങ്കുവെച്ച വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ 18 സേവനങ്ങൾ മാത്രമായിരുന്നു ഓൺലൈനായി ലഭ്യമാക്കിയിരുന്നത്. സേവനങ്ങൾ ഓൺലൈൻ ആക്കുന്നതിലൂടെ ആർ.ടി.ഒ ഓഫിസ് സന്ദർശിക്കുന്ന സമയം ലാഭിക്കാമെന്നും മന്ത്രാലയം കുറിച്ചു.
ആധാർ നമ്പറിലൂടെ പൊതുജനങ്ങൾക്ക് സേവനങ്ങൾ പ്രയോജനപ്പെടുത്താനാകും. ആധാർ ഇല്ലാത്തവർക്ക് അതാത് ആർ.ടി.ഒകളിലെത്തി സേവനങ്ങൾ പ്രയോജനപ്പെടുത്താമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.