അമിത് ഷായുടെ വീട്ടില്‍ അഞ്ചടി നീളമുള്ള പാമ്പ് കയറി; പാമ്പ് പിടിത്തക്കാർ എത്തി പുറത്തെടുത്തു

ഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഡൽഹിയിലെ വസതിയിൽ പാമ്പ് കയറിയത് പരിഭ്രാന്തി പടര്‍ത്തി. അഞ്ചടി നീളമുള്ള നീര്‍ക്കോലി ഇനത്തില്‍ പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് സംഭവം.

സുരക്ഷാ ഉദ്യോഗസ്ഥർ ഗാർഡ് റൂമിന് സമീപമാണ് പാമ്പിനെ കാണ്ടത്. ഉടൻ തന്നെ വന്യജീവി സംരക്ഷണ സംഘമായ വൈൽഡ് ലൈഫ് എസ്.ഒ.എസിനെ വിവരം അറിയിച്ചു. മരപ്പലകകള്‍ക്കിടയില്‍ ഒളിച്ചിരിക്കുകയായിരുന്ന പാമ്പിനെ രണ്ടംഗ അനിമൽ റെസ്ക്യൂ ടീം 30 മിനിറ്റ് നീണ്ട ശ്രമത്തിനൊടുവിലാണ് കണ്ടെത്തിയത്.

"വ്യാഴാഴ്‌ച രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയിൽ ചെക്കേഡ് കീൽ‌ബാക്ക് പാമ്പിനെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കണ്ടത്. ഗാർഡ് റൂമിന് സമീപം പാമ്പിനെ കണ്ട ഉടൻ തന്നെ 24x7 ഹെൽപ് ലൈൻ നമ്പറായ 9871963535ൽ വൈൽഡ് ലൈഫ് എസ്.ഒ.എസിനെ അറിയിച്ചു'' -എസ്.ഒ.എസ് അധികൃതര്‍ പറഞ്ഞു.

'പാമ്പിനെക്കുറിച്ച് അറിയിച്ച ആഭ്യന്തര മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരോട് ഞങ്ങൾ നന്ദിയുള്ളവരാണ്. അവര്‍ കാണിച്ച അനുകമ്പ മറ്റുള്ളവര്‍ക്ക് മാതൃകയാണ്. സാധാരണയായി പാമ്പിനെ കണ്ടാല്‍ ശത്രുതയോടെ കാണുന്നതില്‍ നിന്നും വ്യത്യസ്തമാണിത്. പിടിയിലായ പാമ്പ് ഇപ്പോൾ മെഡിക്കൽ നിരീക്ഷണത്തിലാണ്. ഉടൻ തന്നെ കാട്ടിലേക്ക് വിടും'' വൈൽഡ് ലൈഫ് എസ്.ഒ.എസ് സഹസ്ഥാപകനും സി.ഇ.ഒയുമായ കാർത്തിക് സത്യനാരായണൻ പറഞ്ഞു. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സംഘടന 70ഓളം പാമ്പുകളെ ഈ മഴക്കാലത്ത് പിടികൂടി രക്ഷപ്പെടുത്തിയതായും കാർത്തിക് അറിയിച്ചു.

Tags:    
News Summary - 5ft-long snake rescued from Union home minister Amit Shah’s residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.