സേനാംഗങ്ങൾക്ക് ശൗര്യചക്രയും കീർത്തി ചക്രയും പ്രഖ്യാപിച്ചു

ന്യൂഡൽഹി: രാജ്യത്തെ സേനാംഗങ്ങൾക്ക് നൽകുന്ന പ​രമോന്നത ബഹുമതികളായ ശൗര്യചക്രയും കീർത്തി ചക്രയും രാഷ്ട്രപതി ദ്രൗപതി മുർമു പ്രഖ്യാപിച്ചു. ആറ് കീർത്തിചക്രകളിൽ മൂന്നെണ്ണവും 16 ശൗര്യചക്രങ്ങളിൽ രണ്ടെണ്ണവും മരണാനന്തര ബഹുമതിയായി നൽകും. അശോക് ചക്രക്ക് ശേഷം രാജ്യത്തെ ഏറ്റവും ഉയർന്ന ധീരതക്കുള്ള പുരസ്‌കാരമാണ് കീർത്തി ചക്ര, ഏറ്റവും ഉയർന്ന മൂന്നാമത്തെ പുരസ്‌കാരമാണ് ശൗര്യ ചക്ര.

പാരച്യൂട്ട് റെജിമെന്റ് (സ്പെഷൽ ഫോഴ്‌സ്) 21ാം ബറ്റാലിയനിലെ മേജർ ദിഗ്‌വിജയ് സിങ് റാവത്ത്, സിഖ് റെജിമെന്റിന്റെ നാലാം ബറ്റാലിയനിൽ നിന്നുള്ള മേജർ ദീപേന്ദ്ര വിക്രം ബാസ്‌നെറ്റ്, മഹർ റെജിമെന്റിന്റെ 21ാം ബറ്റാലിയനിൽ നിന്നുള്ള ഹവിൽദാർ പവൻ കുമാർ യാദവ് എന്നിവരാണ് കീർത്തി ചക്ര പുരസ്‌കാരത്തിന് അർഹരായത്.

പഞ്ചാബ് റെജിമെന്റിന്റെ (ആർമി മെഡിക്കൽ കോർപ്‌സ്) 26ാം ബറ്റാലിയനിലെ ക്യാപ്റ്റൻ അൻഷുമാൻ സിങ്, പാരച്യൂട്ട് റെജിമെന്റിന്റെ ഒമ്പതാം ബറ്റാലിയനിലെ (സ്പെഷൽ ഫോഴ്‌സ്) ഹവിൽദാർ അബ്ദുൽ മജീദ്, രാഷ്ട്രീയ റൈഫിൾസിനെർ 55ാം ബറ്റാലിയനിലെ ശിപായി പവൻ കുമാർ എന്നിവരാണ് മരണാനന്തര ബഹുമതിക്ക് അർഹരായത്.

രാഷ്ട്രീയ റൈഫിൾസിൽ നിന്ന് പാരച്യൂട്ട് റെജിമെന്റിന്റെ 21ാം ബറ്റാലിയനിലെ മേജർ മാനിയോ ഫ്രാൻസിസ്, സിഖ് റെജിമെന്റിന്റെ നാലാം ബറ്റാലിയനിൽ നിന്നുള്ള മേജർ അമൻദീപ് ജഖർ, മഹർ റെജിമെന്റിലെ നായിബ് സുബേദാർ ബാരിയ സഞ്ജയ് കുമാർ ഭമർ സിങ്, ഹവിൽദാർ സഞ്ജയ് കുമാർ (9 അസം റൈഫിൾസ്), രാഷ്ട്രീയ റൈഫിൾസിൽനിന്നുള്ള (സിവിലിയൻ) പർഷോത്തം കുമാർ എന്നിവരാണ് ശൗര്യ ചക്ര പുരസ്‌കാരത്തിന് അർഹരായത്.

ഇന്ത്യൻ നേവിയുടെ ലെഫ്റ്റനന്റ് ബിമൽ രഞ്ജൻ ബെഹ്‌റ, ഇന്ത്യൻ എയർഫോഴ്‌സിന്റെ വിങ് കമാൻഡർ ഷൈലേഷ് സിങ് (പൈലറ്റ്), ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഹൃഷികേശ് ജയൻ കറുത്തേടത്ത് (പൈലറ്റ്), സി.ആർ.പി.എഫിന്റെ അസിസ്റ്റന്റ് കമാൻഡന്റ് ബിഭോർ കുമാർ സിങ് എന്നിവരും ശൗര്യ ചക്ര പുരസ്‌കാരത്തിന് അർഹരായവരിൽ ഉൾപ്പെടുന്നു.

ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥരായ മോഹൻ ലാൽ, അമിത് റെയ്‌ന, ഫറോസ് അഹമ്മദ് ദാർ, വരുൺ സിങ് എന്നിവർക്കും ശൗര്യ ചക്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ റൈഫിൾസിന്റെ 63-ാം ബറ്റാലിയനിലെ ക്യാപ്റ്റൻ എം.വി പ്രഞ്ജൽ, 18 അസം റൈഫിൾസിലെ റൈഫിൾമാൻ അലോക് റാവു എന്നിവർക്കാണ് മരണാനന്തര ബഹുമതിയായി അവാർഡ് ലഭിച്ചത്.

Tags:    
News Summary - 6 Kirti Chakras and 16 Shaurya Chakras announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.