ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ സ്വകാര്യ സ്കൂളില്‍ ആറുവയസ്സുകാരി ലൈംഗിക പീഡനത്തിനിരയായി. സംഭവത്തിൽ സ്കൂളിലെ ഹൗസ് കീപ്പിങ് ജീവനക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു.
ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ഒന്നാം ക്ളാസ് വിദ്യാർഥിയാണ് സ്കൂളിലെ ശൗചാലയത്തിൽ വെച്ച് പീഡിപ്പിക്കപ്പെട്ടത്.
ശൗചാലയത്തില്‍ കുട്ടികളെ സഹായിക്കാന്‍ ചുമതലയുണ്ടായിരുന്ന സ്ത്രീ ആ സമയത്ത് അവിടെയുണ്ടായിരുന്നില്ല. കുട്ടി സഹായം ആവശ്യപ്പെട്ടപ്പോള്‍ ശൂചാലയത്തിന് സമീപത്തുണ്ടായിരുന്ന ഇയാൾ അകത്തെത്തുകയും കുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു.
വീട്ടിലെത്തിയ കുട്ടി അമ്മയോട് സംഭവത്തെ കുറിച്ച് പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ സ്കൂളിലെത്തി പ്രിന്‍സിപ്പാളിനെ ഇക്കാര്യം അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. എയിംസിൽ നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. പോക്സോ നിയമപ്രകാരമാണ് ജീവനക്കാരനെതിരെ കേസ് എടുത്തിട്ടുള്ളത്. ഇയാൾ മൂന്നുമാസം മുമ്പാണ് സ്കൂളിൽ ജോലിക്കെത്തിയത്.
കഴിഞ്ഞമാസം ഗുഡ്ഗാവിലെ റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലെ ശൗചാലയത്തില്‍ പ്രദ്യുമ്നന് എന്ന ഏഴുവയസ്സുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.