ഗതാഗതക്കുരുക്കിനെതിരെ പരാതിയുമായി യു.കെ.ജി വിദ്യാർഥി പൊലീസ് സ്റ്റേഷനിൽ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ആറു വയസുകാരൻ ഗതാഗതക്കുരുക്കിനെതിരെ പരാതിയുമായി പലമനേർ പൊലീസ് സ്റ്റേഷനിലെത്തി. യു.കെ.ജി വിദ്യാർഥിയായ കാർത്തിക് ആണ് തന്‍റെ സ്‌കൂളിന് സമീപത്തുണ്ടായ ട്രാഫിക് പ്രശ്‌നങ്ങളെക്കുറിച്ച് പൊലീസിൽ പരാതി നൽകിയത്. പ്രശ്നങ്ങൾ ഉന്നയിച്ച് പൊലീസിനെ ചോദ്യം ചെയ്യുന്ന ആറ് വയസുകാരന്റെ വിഡിയോ സമൂഹ മാധ്യമത്തിൽ തരംഗമായി.

ട്രാക്ടറുകൾ ഗതാഗതം തടസ്സപ്പെടുത്തുന്നതിനെയും കുഴി നിറഞ്ഞ റോഡുകളെ കുറിച്ചുമാണ് കാർത്തിക് പലമനേർ സർക്കിൾ ഇൻസ്‌പെക്ടർ എൻ. ഭാസ്‌കറിനോട് പരാതിപ്പെട്ടത്. ഉടൻ സ്ഥലം സന്ദർശിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് കാർത്തിക് പൊലീസിനോട് ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം.

പരാതി കേട്ടതിന് ശേഷം പൊലീസ് കാർത്തിക്കിന് മധുരപലഹാരങ്ങൾ നൽകി. പരാതി പരിശോധിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. പൊലീസ് തന്റെ ഫോൺ നമ്പർ കാർത്തിക്കിന് നൽകുകയും സ്‌കൂളിൽ പോകുമ്പോൾ ഇത്തരം പ്രശ്‌നങ്ങൾ നേരിടുമ്പോഴെല്ലാം തന്നെ വിളിക്കണമെന്ന് ആവശ്യപ്പെടുന്നതായും വിഡിയോയിൽ കാണാം.

Tags:    
News Summary - 6-year-old reaches police station in Andhra Pradesh to vent ire over traffic snarls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.