ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യയുടെ 60 ശതമാനവും കൊറോണ വൈറസിനെതിരെ സമ്പൂർണ വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് സമ്പൂർണ വാക്സിനേഷൻ കണക്കുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തിയത്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ ഒമിക്രോൺ കേസുകൾ വ്യാഴാഴ്ച രാവിലെ 271 ആയി ഉയർന്നു. തമിഴ്നാട്ടിൽ 33 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണിത്. നിലവിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്ര-65, ഡൽഹി-57, തമിഴ്നാട്-34, തെലങ്കാന-24, ഗുജറാത്ത്-23, രാജസ്ഥാൻ-22, കർണാടക-19 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കണക്കുകൾ.
അതിനിടെ, രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.