ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഭീഷണികത്തയച്ചയാൾ അറസ്റ്റിൽ. കഴിഞ്ഞ വർഷം ഭാരത് ജോഡോ യാത്രക്കിടെയാണ് ഇയാൾ രാഹുൽ ഗാന്ധിക്ക് ഭീഷണി കത്തയച്ചത്. മധ്യപ്രദേശിൽ യാത്ര എത്തിയതിന് പിന്നാലെയായിരുന്നു ഭീഷണി. രാഹുൽ ഗാന്ധിയെ ബോംബ് ഉപയോഗിച്ച് കൊലപ്പെടുത്തുമെന്നായിരുന്നു കത്ത്. ഇന്ദോറിലെ ബേക്കറിക്ക് സമീപത്ത് നിന്നാണ് കത്ത് കണ്ടെത്തിയത്.
ദയാ സിങ് എന്ന അയ്ഷിലി ജാമാണ് പിടിയിലായത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ട്രെയിനിൽ ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.എൻ.എസ്.എ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്ത വിവരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സ്ഥിരീകരിച്ചിട്ടുണ്ട്.
പക്ഷേ രാഹുൽ ഗാന്ധിക്ക് ഇയാൾ ഭീഷണിക്കത്ത് അയക്കാനിടയായ സാഹചര്യം ഇനിയും വ്യക്തമല്ല. 2022 നവംബറിലാണ് ഇയാൾ ഭീഷണിക്കത്ത് അയച്ചത്. ഐ.പി.സി സെക്ഷൻ 507 പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.