ഇംഫാൽ: മണിപ്പൂർ സംഘർഷത്തിൽ വുഷു കളിക്കാരന് പരിക്ക്. ഇരുപത്തിയെന്നുകാരനായ സോയിബാമിനാണ് പരിക്കേറ്റത്. സുരക്ഷാ സേനയുമായുള്ള അക്രമാസക്തമായ ഏറ്റുമുട്ടലിലാണ് പരിക്കേറ്റത്. സംഘർഷത്തിൽ നൂറോളം വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.
സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ (സി.ആർ.പി.എഫ്) വിറാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ആർ.എ.എഫ്) തനിക്ക് നേരെയും ഇംഫാൽ വെസ്റ്റ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിങ്ജമേയിൽ മറ്റ് പ്രതിഷേധക്കാർക്കെതിരെയും മനഃപൂർവം വെടിയുതിർക്കുകയായിരുന്നെന്ന് സോയിബാം ആരോപിച്ചു. സോയിബാമിന്റെ ശരീരത്തിൽ നിന്ന് ബുള്ളറ്റുകൾ നീക്കം ചെയ്‌തുവെന്ന് ഇംഫാലിലെ രാജ് മെഡിസിറ്റി ആശുപത്രി ഡോക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.