ഡറാഡൂൺ: ഉത്തരാഖണ്ഡിൽ 81.43 ലക്ഷം വോട്ടർമാർ 632 സ്ഥാനാർഥികളുടെ വിധിയെഴുതും. തിങ്കളാഴ്ച 95 സ്ഥാനാർഥികൾ പത്രിക പിൻവലിച്ചതോടെ 632 പേർ മത്സരരംഗത്തുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
ബി.ജെ.പി, കോൺഗ്രസ്, ആം ആദ്മി പാർട്ടി, ബി.എസ്.പി, സമാജ്വാദി പാർട്ടി, ഉത്തരാഖണ്ഡ് ക്രാന്തിദൾ തുടങ്ങിയവക്കൊപ്പം 136 സ്വതന്ത്രരും മത്സരരംഗത്തുണ്ട്.
ഫെബ്രുവരി 14ന് ഒറ്റഘട്ടമായി നടക്കുന്ന വോട്ടെടുപ്പിനുമുമ്പ് വിമതരെ പിന്തിരിപ്പിക്കാനുള്ള ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും തീവ്രശ്രമം ചില സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്.
ഡസനോളം സീറ്റുകളിലാണ് ബി.ജെ.പിക്ക് വിമതഭീഷണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.