67കാരനും 24കാരിയും വിവാഹിതരായി; പൊലീസ്​ സംരക്ഷണം നൽകണമെന്ന്​ ​ഹൈകോടതി

ന്യൂഡൽഹി: പഞ്ചാബ്​ ധുരിയിൽ വിവാഹിതരായ 67കാരനും 24 കാരിക്കും പൊലീസ്​ സംരക്ഷണം ഉറപ്പുവരുത്തണമെന്ന്​ പഞ്ചാബ്​-ഹ രിയാന ഹൈകോടതി. ജനുവരിയിൽ വിവാഹിതരായ ശംഷേർ സിങ്​(67) ഭാര്യ നവ്​പ്രീത്​ കൗർ(24) എന്നിവർ പൊലീസ്​ സംരക്ഷണം ആവശ്യപ്പെ ട്ട്​ നൽകിയ ഹരജിയിലാണ്​ ഹൈകോടതി നിർദേശം. ബർനാല ജില്ലയിലെ സീനിയർ പൊലീസ്​ സൂപ്രണ്ടിനോട്​ ദമ്പതികൾക്ക്​ സംരക്ഷണം നൽകാൻ കോടതി ആവശ്യപ്പെട്ടു.

ചണ്ഡിഗഢിലെ ഗുരുദ്വാരയിൽ വെച്ച്​ വിവാഹിതരായിരുന്നെങ്കിലും ഇരുവരുടെയും കുടുംബാംഗങ്ങൾ ബന്ധം അംഗീകരിച്ചിരുന്നില്ല. കുടുംബാംഗങ്ങൾ ഭീഷണിപ്പെടുത്തുകയാണെന്നും ദമ്പതികളായി കഴിയാനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്നും ആവശ്യപ്പെട്ട്​ ഇവർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

പ്രായ വ്യത്യാസത്തി​​​െൻറ പേരിൽ ഇവരുടെ വിവാഹത്തി​​​െൻറ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. തുടർന്ന്​ ദമ്പതികൾക്കെതിരെ സമൂഹത്തിൽ നിന്നും അധിക്ഷേപവും ഭീഷണിയും ഉയർന്നിരുന്നു. ഇവരുടെ വിവാഹം നിയമവിരുദ്ധമാണെന്നും പ്രചരണമുണ്ടായിരുന്നു. എന്നാൽ പ്രായപൂർത്തിയായ രണ്ട്​ വ്യക്തികൾക്ക്​ വിവാഹം കഴിച്ച്​ ഒരുമിച്ച്​ ജീവിക്കാനുള്ള അവകാശമുണ്ടെന്ന്​ കോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - 67-year-old man, 24-year-old woman get married in Punjab, high court asks police to ensure their safety- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.